ദേശീയം

തൂക്കിലേറ്റിയുള്ള വധശിക്ഷ: ബദല്‍ മാര്‍ഗം പഠിക്കാന്‍ സമിതി പരിഗണനയിലെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. തൂക്കിലേറ്റിയുള്ള വധശിക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാര്‍ച്ച് 21ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ ലഭ്യമാണെങ്കില്‍ കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

2017ല്‍ അഭിഭാഷകനായ ഋഷി മല്‍ഹോത്രയാണ് തൂക്കിക്കൊലയ്ക്ക് എതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി