ദേശീയം

നിതീഷ് കുമാര്‍ സര്‍ക്കാറിന് തിരിച്ചടി; ബിഹാറില്‍ ജാതി സര്‍വ്വേയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലെ ജാതി സര്‍വ്വേ ഹൈക്കോടതി സ്‌റ്റേ ചെയ്തു. താഴെക്കിടയിലുള്ളവര്‍ക്ക് സഹായം നല്‍കാന്‍ എന്ന അവകാശവാദവുമായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആരംഭിച്ച ജാതി സര്‍വ്വേ പട്‌ന ഹൈക്കോടതിയാണ് താത്ക്കാലികമായി തടഞ്ഞത്.

ജാതി സര്‍വ്വേയ്‌ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അതുവരെയാണ് സ്‌റ്റേ. ബിഹാറിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും സാമൂഹികാവസ്ഥയും മനസിലാക്കാന്‍ വേണ്ടിയാണ് ജാതി സര്‍വ്വേ നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദം. വീടുതോറും വിവരങ്ങള്‍ ശേഖരിക്കുന്ന സെന്‍സസിന് കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ എന്ന് കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ എതിര്‍ത്തു. അതിനിടെയാണ് ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജാതി സര്‍വ്വേയുടെ ആദ്യ റൗണ്ട് ജനുവരി ഏഴുമുതല്‍ 21 വരെയാണ് നടന്നത്. രണ്ടാമത്തെ റൗണ്ട് നടന്നുവരുന്നതിനിടെയാണ് കോടതിയുടെ നടപടി. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു