ദേശീയം

വധുവിന്റെ സഹോദരി ആത്മഹത്യാഭീഷണി മുഴക്കി; വിവാഹം ‌പകുതിയിൽ ഉപേക്ഷിച്ച് വരൻ

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വധുവിന്റെ സഹോ​ദരിയെ വിവാഹം ചെയ്യാൻ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പകുതിക്ക് വെച്ച് പിന്മാറി വരൻ. ബിഹാറിലെ സരണിലാണ് സംഭവം. വരൻ ഛാപ്ര സ്വദേശിയായ രാജേഷ് കുമാർ മുൻ നിശ്ചയിച്ച പ്രകാരം വിവാഹ പന്തലിലെത്തി. റിങ്കു കുമാരിയാണ് വധു. ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതാണ്. എന്നാൽ തന്റെ പ്രണയിനി പുതുളിന്റെ സഹോദരിയാണ് റിങ്കു എന്ന വിവരം പിന്നീടാണ് വരൻ അറിയുന്നത്.

വിവാഹ പന്തലിലെത്തി ചടങ്ങുകൾ ആരംഭിച്ച ശേഷം രാജേഷിന് പുതുളിന്റെ ഫോൺ കോൾ വന്നു. ഈ വിവാഹം നടന്നാൽ താൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുമെന്ന് പുതുൾ ഭീഷണി മുഴക്കിയതോടെ രാജേഷ് വിവാഹം പകുതിക്ക് വെച്ച് നിർത്തി. ബന്ധുക്കളോട് കാര്യം പറഞ്ഞു.

രാജേഷും പുതുളും വളരെ മുൻപ് തന്നെ പ്രണയത്തിലായിരുന്നു. പുതുളിനെയാണ് താൻ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നതെന്ന് രാജേഷ് അറിയിച്ചു. കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞെങ്കിലും ഇരുവീട്ടുകാരും തന്നിൽ അടിപിടിയായി. കല്യാണ വീട് സംഘർഷ വേദി ആയതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി രാ​ജേഷിന്റെയും പുതുളിന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി