ദേശീയം

ഇടനാഴിയില്‍ 'പ്രേതത്തിന്റെ' കാലൊച്ച, പൊട്ടിച്ചിരി; ഭീതിയില്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രേതഭീതി. ഇടനാഴിയിലൂടെ പ്രേതം നടക്കുന്നതായുള്ള കിംവദന്തികളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഭയന്നിരിക്കുകയാണ്.

മഹാസമുന്ദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിയുടെ ചിരി കേട്ടതായും റൂമില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 

വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹോസ്റ്റലില്‍ എത്തി പൊലീസ് അന്വേഷണം നടത്തി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത്.

54 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ ആറ് കുട്ടികള്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ള കുട്ടികള്‍ എല്ലാം വേനലവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ചില ആളുകള്‍ കുട്ടികളെ കളിപ്പിക്കുന്നതായിരിക്കും എന്നാണ് കോളജിലെ ഡീന്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു