ദേശീയം

പ്രവീൺ സൂദ് സിബിഐയുടെ പുതിയ മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. ഈ മാസം കാലാവധി അവസാനിക്കുന്ന നിലവിലെ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ പിൻ​ഗാമിയായിട്ടാണ് പ്രവീൺ സൂദിന്റെ നിയമനം. 

ഈ മാസം 25 ന് ജയ്സ്വാൾ വിരമിക്കും. ഇതിനുശേഷം പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേൽക്കും. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. 2018 ലാണ് പ്രവീൺ സൂദിനെ കർണാടക പൊലീസ് മേധാവിയായി നിയമിക്കുന്നത്. 

2024 മെയിൽ വിരമിക്കാനിരിക്കെയാണ് പ്രവീൺ സൂദിനെത്തേടി പുതിയ ചുമതലയെത്തിയിരിക്കുന്നത്. പ്രവീൺ സൂദ് അടക്കം മൂന്നുപേരുകളാണ് പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത്. 

പ്രവീണ്‍ സൂദിനു പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, ഡല്‍ഹി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ താജ് ഹസന്‍ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു