ദേശീയം

പൊരിവെയിലത്ത് നടന്നത് 7കിലോമീറ്റര്‍; 21കാരിയായ ഗര്‍ഭിണി സൂര്യാഘാതമേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് നടന്ന 21കാരിയായ ഗര്‍ഭിണി സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഹരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ ആദിവാസി യുവതിയാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. 

ചുട്ടുപൊള്ളുന്ന വെയിലില്‍ വീട്ടില്‍ നിന്ന് മൂന്നരക്കിലോമീറ്റര്‍ ദുരം നടന്നശേഷം ഒരു ഓട്ടോയിലാണ് യുവതി തവയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയത്. ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ചികിത്സ നല്‍കിയ ശേഷം ആശുപത്രി അധികൃതര്‍ വിട്ടയക്കുകയും ചെയ്തു. പിന്നീട് യുവതി മൂന്നരക്കിലോമീറ്റര്‍ നടന്നാണ് തിരികെ വീട്ടിലെത്തിയത്.

വൈകീട്ടോടെ യുവതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന ധുണ്ടല്‍വാഡി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും വിദ്ഗ്ധ ചികിത്സയ്ക്കായി സബ്ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ യുവതിയുടെ ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ദുന്ദല്‍വാഡിയിലുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലന്‍സില്‍ വച്ച് യുവതി മരിച്ചു. കിലോമീറ്ററുകള്‍ നടന്നതും സൂര്യാഘാതമേറ്റതുമാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി