ദേശീയം

വ്യോമസേന വിമാനം റണ്‍വേയില്‍ കുടുങ്ങി; ലേ വിമാനത്താവളത്തില്‍ എല്ലാ സര്‍വീസുകളും റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ലേ: വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം കുടുങ്ങിയത്.  ഇതേത്തുടര്‍ന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.

ചൊവ്വാഴ്ചയാണ് വ്യോമസേന വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കിയതായാണ് വിവരം. സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രതിഷേധവുമായി നിരവധി യാത്രക്കാര്‍ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍