ദേശീയം

അമേരിക്കയില്‍ റാലി നടത്താന്‍ രാഹുല്‍; പത്തു ദിവസത്തെ സന്ദര്‍ശനത്തിന് യുഎസിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ഈ മാസം 31 മുതല്‍ പത്തുദിവസത്തേക്കാണ് അമേരിക്കന്‍ സന്ദര്‍ശനം. ജൂണ്‍ 5ന് അയ്യായിരം അമേരിക്കന്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്ന ബഹുജന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ആണ് റാലി. 

വാഷിങ്ടന്‍, കലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ പാനല്‍ ചര്‍ച്ചയിലും പ്രഭാഷണത്തിലും രാഹുല്‍ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും സംരംഭകരുമായും രാഹുല്‍ ചര്‍ച്ച നടത്തും. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികസന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 22ന് അമേരിക്കയിലെത്തും. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. 2021 സെപ്റ്റംബര്‍ 23 നാണ് അവസാനമായി പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചത്.

നേരത്തെ, രാഹുലിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനം വിവാദമായിരുന്നു. കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണത്തിനിടെ, ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു