ദേശീയം

അദാനി-ഹിന്‍ഡന്‍ബര്‍ഗ്: സെബിക്ക് വീഴ്ചയില്ല; സുപ്രീംകോടതി വിദഗ്ധ സമിതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിക്ക് സുപ്രീംകോടതി വിദഗ്ധ സമിതിയുടെ ക്ലീന്‍ ചിറ്റ്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരാജയപ്പെട്ടെന്ന് ഇപ്പോള്‍ നിഗമനത്തില്‍ എത്താനാകില്ല. ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പുതിയ കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വില കൃത്രിമം നിയന്ത്രിക്കാന്‍ സെബി പരാജയപ്പെട്ടെന്ന് പറയാനാകില്ല. മിനിമം ഷെയര്‍ ഹോള്‍ഡിങ് ഉറപ്പാക്കുന്നതില്‍ വീഴ്ചയില്ല. ഓഹരിവിലയിലെ കൃത്രിമത്വം തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചെന്ന് ജസ്റ്റിസ് സപ്രെ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മാര്‍ക്കറ്റ് നിയന്ത്രണത്തിന് സെബിക്ക് നിലവില്‍ അധികാരമുണ്ട്. മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാര്‍ക്കറ്റ് നിയന്ത്രണം നടത്തണം. അദാനി ഓഹരി വില നിയന്ത്രിക്കുന്നതില്‍ സെബിക്ക് എന്തെങ്കിലും വീഴ്ച പറ്റിയെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക്(സെബി) സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു.  ആറുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെബി കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു