ദേശീയം

പാല്‍ വാങ്ങാന്‍ പോയി, 15കാരിയെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം; പരിചയക്കാരനും യുവാവും ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രണ്ടു പ്രതികളില്‍ ഒരാളായ പാല്‍ വിതരണക്കാരന് പെണ്‍കുട്ടിയുമായി പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. ബലാത്സംഗം ചെറുത്തപ്പോള്‍ പരിചയക്കാരന്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പാല്‍ വിതരണക്കാരന്‍ വിനോദ്, സുഹൃത്ത് ജസ്ബിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ ബോണ്ട്‌സി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രാവിലെ പാല്‍ വാങ്ങാന്‍ പോയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

പാല്‍ വാങ്ങാന്‍ വിനോദിന്റെ അടുത്തുപോയ കുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. അവിടെ കാത്തുനിന്ന ജസ്ബിറും വിനോദും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 

ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. വടി ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. കൂടാതെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ അന്വേഷിച്ച് നടന്ന മാതാപിതാക്കള്‍ തെരുവില്‍ നിന്നാണ് 15കാരിയെ കണ്ടെത്തിയത്. ഭയപ്പാടിലും അവശയായ നിലയിലും കണ്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹമാസകലം പരിക്കേറ്റ പാടുകളുണ്ട്. അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍