ദേശീയം

ക്ഷണക്കത്ത് വൈറലായി, കോലം കത്തിച്ച് പ്രതിഷേധം; മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വിവാഹ ക്ഷണക്കത്ത് സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നു വെച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാനും ബിജെപി നേതാവുമായ യശ്പാല്‍ ബെനം ആണ് മെയ് 28-ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കിയത്.

മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇങ്ങനൊരു വിവാഹം നടത്താൻ തീരുമാനിച്ചത്. എന്നാൽ മകളുടെ വിവാഹം പൊലീസ് സുരക്ഷയിൽ നടത്താൽ ആ​ഗ്രഹിക്കുന്നില്ല. ജനവികാരം മാനിക്കുന്നു. തൽക്കാലം ഈ വിവാഹം നടത്തേണ്ടന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വരന്റെയും വധുവിന്റെ കുടുംബങ്ങൾ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് പ്രതിഷേധമുയർന്നതോടെ വേണ്ടെന്നു വെച്ചത്.

വിവാഹത്തിന് തീയതി നിശ്ചയിച്ച് ക്ഷണക്കത്ത് അച്ചടിച്ചിരുന്നു. ക്ഷണക്കത്തിന്റെ ചിത്രം വ്യാഴാഴ്‌ച സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് എതിര്‍പ്പുകള്‍ ശക്തമായത്. മുസ്ലീം യുവാവുമായുള്ള ഹിന്ദു യുവതിയുടെ വിവാഹം നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ച് വിഎച്ച്പി, ശിവസേന, ബജ്‌റംഗ്ദള്‍ സംഘനകൾ രം​ഗത്തെത്തി. 

തുടർന്ന് ഹിന്ദുത്വ സംഘടനകള്‍ വെള്ളിയാഴ്‌ച ഝന്ദ ചൗക്കില്‍ ബിജെപി നേതാവിന്റെ കോലം കത്തിച്ചിരുന്നു. വിവാഹം നടത്തുന്നതിന് ശക്തമായി എതിർക്കുമെന്ന് വിഎച്ച്പി നേതാവ് ദീപക് ​ഗൗഡ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് വിവാഹത്തിൽ നിന്നും പിൻമാറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി