ദേശീയം

'മുസ്ലിം ഉപമുഖ്യമന്ത്രി വേണം'; കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനെ മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്താണ് ഷാഫി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയത്. മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോര്‍ഡ് അംഗങ്ങളുടെയും സ്ഥാനം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി.

പുതിയ സര്‍ക്കാരിര്‍ മുസ്ലിം നേതാവ് ഉപമുഖ്യമന്ത്രിയാകണമെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. ബിജെപിയുമായി സജീവ ബന്ധം നിലനിര്‍ത്തുന്ന ഷാഫി, 2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജെപി പിന്തുണയുള്ള അദ്ദേഹം കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്നു. 2010ലും 2016ലും എസ്എസ്എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'എല്ലാം ഞാന്‍'; മോദിയുടെ മനോഭാവം അഗീകരിക്കാന്‍ കഴിയില്ല; പാര്‍ലമെന്റ്  ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര