ദേശീയം

മനോഹര്‍ ജോഷിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ലോക്‌സഭ സ്പീക്കറുമായ മനോഹര്‍ ജോഷിയുടെ നില അതീവ ഗുരുതരം. 83 കാരനായ മനോഹര്‍ ജോഷിയെ തിങ്കളാഴ്ച രാത്രിയാണ് പി ഡി ഹിന്ദുജ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കാഘാതം ഉണ്ടായ മനോഹര്‍ ജോഷി സെമി കോമ സ്‌റ്റേജിലാണെന്നും, ഐസിയുവില്‍ തുടരുകയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മനോഹര്‍ ജോഷിയെ ആരോഗ്യനില വഷളായതിനെതുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്റര്‍ സഹായത്തിലാണ് ചികിത്സ തുടരുന്നത്. മനോഹര്‍ ജോഷിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും ഭാര്യ രശ്മിയും ആശുപത്രിയിലെത്തി മനോഹര്‍ജോഷിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ശിവസേന നേതാവായ മനോഹര്‍ജോഷി 1995 മുതല്‍ 1999 വരെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ശിവസേന-ബിജെപി സഖ്യത്തോടെയായിരുന്നു ഭരണം. 

ശിവസേനയുടെ ആദ്യ മുഖ്യമന്ത്രി കൂടിയാണ് മനോഹര്‍ ജോഷി. മുംബൈ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 മുതല്‍ 2004 വരെയാണ് മനോഹര്‍ ജോഷി ലോക്‌സഭ സ്പീക്കറായി പ്രവര്‍ത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി