ദേശീയം

പിക്അപ്പ് വാനുമായി സ്‌കോര്‍പിയോ കൂട്ടിയിച്ചു; ഏഴു എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. സ്‌കോര്‍പിയോ കാര്‍, ബൊലേറൊ പിക്അപ്പ് വാനുമായാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാത്രി ഗുവാഹത്തി ജലുക്ബാരി മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. അസം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. കോളജില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് സ്‌കോര്‍പിയോ കാറില്‍ സഞ്ചരിച്ചത്. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അമിത വേഗത്തിലെത്തിയ സ്‌കോര്‍പിയോ കാര്‍ നിയന്ത്രണം വിട്ട് പിക്അപ്പ് വാനില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോര്‍പിയോ കാറില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു