ദേശീയം

സൈനീക ഹെലികോപ്ടര്‍ അടിയന്തരമായി പാടത്ത് ഇറക്കി; തടിച്ചു കൂടി ഗ്രാമീണര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സൈനീക ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ പാടത്താണ് വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്ടര്‍ ഇറക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണ്. പൈലറ്റുമാരുടെ മനസ്സാന്നിധ്യവും സമയോചിതമായ നടപടിയുമാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 

സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി ലാന്‍ഡ് ചെയ്യാനിടയാക്കിയ കാരണങ്ങള്‍ അടക്കം അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാടത്തിറക്കിയ ഹെലികോപ്ടര്‍ കാണാന്‍ നിരവധി ഗ്രാമീണരാണ് തടിച്ചുകൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു