ദേശീയം

ഡല്‍ഹി മദ്യനയ അഴിമതി; ജാമ്യാപേക്ഷ തള്ളി, സിസോദിയ സുപ്രീം കോടതിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിസോദിയയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ പറഞ്ഞു. 

സിസോദിയ ഏറെ സ്വാധീനമുള്ളയാളാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ടെന്ന് കോടതി വിലയിരുത്തി. 

ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിസോദിയയോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. 

ചില കമ്പനികള്‍ക്ക് അനുകൂലമായ വിധത്തില്‍ സിസോദിയ മദ്യനയം രൂപീകരിച്ചെന്നാണ് സിബിഐ പറയുന്നത്. തെളിവുകള്‍ മായ്ക്കുന്നതിന്റെ ഭാഗമായി സിസോദിയ രണ്ടു ഫോണുകള്‍ നശിപ്പിച്ചെന്നും ഇക്കാര്യം അദ്ദേഹം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും സിബിഐ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ