ദേശീയം

ആര് ജയിക്കും?; മുതലയും കടുവയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വെള്ളം കുടിക്കാന്‍ പുഴത്തീരത്ത് എത്തിയ ചീറ്റയെ ഒറ്റക്കുതിപ്പിന് മുതല പിടികൂടുന്ന അമ്പരപ്പിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മുതലയുടെ മുന്നില്‍ അകപ്പെട്ടാല്‍ രക്ഷയില്ല എന്ന് ചിന്തിക്കുന്ന വേളയിലാണ്് പുഴയിലേക്ക് എടുത്തുചാടി പുള്ളിപ്പുലിയും ജാഗ്വാറും മുതലയെ പിടികൂടുന്ന മറ്റൊരു ദൃശ്യം പുറത്തുവന്നത്. ഇതോടെ ഒരു പിഴവ് സംഭവിച്ചാല്‍ മറ്റു മൃഗങ്ങള്‍ അത് അവസരമാക്കുമെന്ന നിഗമനത്തിന് പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.

ഇപ്പോള്‍ കടുവയും മുതലയും തമ്മിലുള്ള പോരാട്ടമാണ് വൈറലാകുന്നത്.സാകേത് ബഡോള ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ചതാണ് വീഡിയോ. പുഴയില്‍ നിന്നുള്ളതാണ് ദൃശ്യം. 

പുഴയില്‍ മുതലയും കടുവയും പരസ്പരം ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആര് ജയിക്കും എന്ന സംശയം ബാക്കിനില്‍ക്കുമ്പോള്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നു എന്ന് തോന്നിപ്പിക്കുന്നവിധം കടുവ കരയിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോയുടെ അവസാനം. തുടര്‍ന്ന് ആശ്വാസത്തോടെ പുഴയിലേക്ക് തന്നെ കടുവ നോക്കുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി