ദേശീയം

മദ്യനയക്കേസിൽ എഎപിക്ക് നിർണായകം; അരവിന്ദ് കെജരിവാൾ ഇന്ന് ഇഡിക്ക് മുന്നിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് കെജരിവാളിനെ ഇഡി ചോദ്യം ചെയ്യും. കെജരിവാളിനെ അറസ്റ്റ് ചെയ്തേക്കുമോയെന്ന ആശങ്കയും ആം ആദ്മി പാർട്ടിക്കുണ്ട്. 

മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെജരിവാളിനെ ഇഡി ചോദ്യംചെയ്യാൻ വിളിക്കുന്നത്. ഇതേ കേസിൽ കഴിഞ്ഞ ഏപ്രിലിൽ സിബിഐ ഡൽഹി മുഖ്യമന്ത്രിയെ ചോദ്യംചെയ്തിരുന്നു. ഇഡിയുടെ നീക്കങ്ങളെ വളരെ കരുതലോടെയാണ് ആം ആദ്മി പാർട്ടി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 

തെരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ പ്രതിപക്ഷ സഖ്യമായ  ‘ഇന്ത്യ’ മുന്നണിയിലെ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചു. നേതാക്കളെയെല്ലാം ജയിലിലാക്കിയാൽ ഡൽഹി സർക്കാരിനെയും പാർട്ടിയെയും ജയിലിൽനിന്ന്‌ ഭരിക്കുമെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാർട്ടി അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. 

ആം ആദ്മി പാര്‍ട്ടി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം പി സഞ്ജയ് സിങ് എന്നിവര്‍ മദ്യനയക്കേസില്‍ നിലവില്‍ ജയിലിലാണ്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍