ദേശീയം

'ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണം; സീതയുടേയും രാമന്റേയും നാട്ടില്‍ ജനിച്ചത് അഭിമാനം'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണമാണെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍. ഹിന്ദുക്കള്‍ ഉദാരമതികളും വിശാലഹൃദയരുമാണ്. ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അക്തര്‍. 

താന്‍ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നത്. രാമായണം നമ്മുടെ സാംസ്‌കാരിക പൈതൃകമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ദൈവങ്ങള്‍ നമുക്കുണ്ടെന്നും മാതൃകാപരമായ ജീവിതം നയിച്ച ഭാര്യയെയും ഭര്‍ത്താവിനെയും കുറിച്ചു സംസാരിക്കുമ്പോള്‍ സീതയും രാമനുമാണ് മനസ്സില്‍ വരുന്നത്. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും എറ്റവും നല്ല ഉദാഹരണമാണ് അവരെന്നും ജാവേദ് അക്തര്‍ പറഞ്ഞു. 

ചിലര്‍ എപ്പോഴും അസഹിഷ്ണുത കാണിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ അങ്ങനെല്ല. വിശാല ഹൃദയരാണ് ഹിന്ദുക്കള്‍. നമ്മള്‍ മാത്രം ശരിയെന്നും മറ്റുള്ളവര്‍ തെറ്റാണെന്നും ഹിന്ദുക്കള്‍ കരുതാറില്ല. നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ കാരണവും അതുതന്നെയാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍