ദേശീയം

ജമ്മു കശ്മീരില്‍ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു; 38 മരണം

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയുള്ള മലയിടുക്കിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കിഷ്ത്വാറില്‍നിന്നു ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അപകടത്തില്‍ അനുശോചനം അറിയിച്ചു. 

അപകടത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം പ്രകടിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയതായി സിന്‍ഹ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു