ദേശീയം

ഫാഷന്‍ വളകള്‍ അണിഞ്ഞു; യുവതിയെ ഭര്‍ത്താവും അമ്മായി അമ്മയും ക്രൂരമായി മര്‍ദിച്ചു; കേസ്

സമകാലിക മലയാളം ഡെസ്ക്

മൂംബൈ: ഫാഷന്‍ വളകള്‍ ധരിച്ചതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. നവി മുംബൈയിലാണ് സംഭവം. 23കാരിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

മുപ്പതുകാരനായ ഭര്‍ത്താവ് പ്രദീപ് അര്‍ക്കാഡെക്കും മറ്റ് രണ്ട് ബന്ധുക്കള്‍ക്ക് എതിരെയുമാണ് കേസ് എടുത്തതെന്ന് പൊലസ് പറഞ്ഞു. ഫാഷന്‍ വളകള്‍ ധരിച്ചതിനെ തുടര്‍ന്ന് നവംബര്‍ പതിമൂന്നാം തീയതി അമ്മായി അമ്മ മുടിയില്‍ പിടിച്ച് വലിക്കുകയും പലതവണ് മര്‍ദിച്ചതായു യുവതി പരാതിയില്‍ പറയുന്നു.

ബെല്‍റ്റ് ഉപയോഗിച്ചാണ് ഭര്‍ത്താവ് അടിച്ചത്. ഈ സമയത്ത് ബന്ധുവായ മറ്റൊരു സ്ത്രീ തന്നെ തറയിലേക്ക് പിടിച്ചുവലിച്ചിട്ടതായും യുവതി പറയുന്നു. മര്‍ദനം സഹിക്കാനാവത്തതിനെ തുടര്‍ന്ന് തന്റെ പൂനെയിലേക്കുള്ള വീട്ടിലേക്ക് മടങ്ങി. അതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി