ദേശീയം

ബ്രാഹ്മണ കുട്ടിയെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു; അധ്യാപികക്കെതിരെ പരാതി നല്‍കി പിതാവ്

സമകാലിക മലയാളം ഡെസ്ക്

ഷിമോഗ: ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട വെജിറ്റേറിയനായ ഏഴു വയസുകാരിയായ മകളെ അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇക്കാര്യത്തില്‍ അധ്യാപികയക്കും പ്രധാന അധ്യാപികക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ വകുപ്പിനാണ് പരാതി നല്‍കിയിരിക്കുന്നത്. 

ശുദ്ധ വെജിറ്റേറിയനായ തന്റെ കുട്ടിക്ക് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട നല്‍കിയെന്നും ഇതേത്തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ടീച്ചര്‍ തന്നെ മുട്ട കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാല്‍ അടി തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അധ്യാപികക്ക് എതിരെയുള്ള ആരോപണം. കുട്ടികള്‍ക്ക് മുട്ട, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വാഴപ്പഴം എന്നിവ നല്‍കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് എന്തൊക്കെ ഭക്ഷണം നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒരു മീറ്റിങ് വിളിച്ചതിന് ശേഷം തീരുമാനിക്കണമായിരുന്നുവെന്നും പിതാവ് പറയുന്നു. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് അധ്യാപിക ചെയ്തതെന്നാണ് ഷിമോഗ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു