ദേശീയം

ഇന്ത്യ പിന്തുണ നല്‍കുന്നില്ല, അഫ്ഗാന്‍ എംബസി അടച്ചു പൂട്ടി, നയതന്ത്ര പ്രതിനിധികള്‍ രാജ്യം വിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യ വിട്ടു. നവംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നില്ല.

നവംബര്‍ 23 മുതല്‍ എംബസി പ്രവര്‍ത്തനം സ്ഥിരമായി ഉണ്ടാകില്ലെന്നും അഫ്ഗാനിസ്ഥാന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അനുകൂല നിലപാട് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംബസി വ്യക്തമാക്കി. 

അധികാരത്തിന്റേയും ജീവനക്കാരുടെയും പരിമിതി ഉണ്ടായിരുന്നെങ്കിലും അഫ്ഗാന്‍ പൗരന്മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. 40 ലക്ഷത്തോളം അഫ്ഗാന്‍ പൗരന്മാര്‍ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു നല്‍കി. 2021ല്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ച ശേഷവും ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തനം തുടരുകയായിരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദ് മുംദ്‌സയുടെ നേതൃത്വത്തിലാണ് അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ