ദേശീയം

സില്‍ക്യാര ടണല്‍ രക്ഷാദൗത്യം വിജയത്തിലേക്ക്;  തുരക്കല്‍ പൂര്‍ത്തിയായി

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍:  ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍. തുരക്കല്‍ പൂര്‍ത്തിയായി. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറി. 10 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപത്തേക്കെത്തി. 

എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറുക. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തുക. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. 

17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായ.ത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്‌സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 'റാറ്റ്-ഹോള്‍ മൈനിംഗ്' വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാം, ലൈവ് ട്രാക്കിങ്; ഇനി ഊബര്‍ ആപ്പ് ഉപയോഗിച്ച് ബസിലും യാത്ര ചെയ്യാം, ആദ്യം ഡല്‍ഹിയില്‍

നെഞ്ചിനകത്ത് ലാലേട്ടൻ... താരരാജാവിന് പിറന്നാൾ ആശംസകൾ

മെസി മുതല്‍ ഗര്‍നാചോ വരെ; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ