ദേശീയം

ഭൂമിയെ ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറുപേരെ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍  സ്ഥലത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും രണ്ടുകുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

രാവിലെ ഏഴരയോടെയാണ് തർക്കം ഉടലെടുത്തത്. ഇരുകുടുംബങ്ങൾ തമ്മിലുള്ള സ്ഥലത്തർക്കം ദീർഘകാലമായുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലാണ് സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.പ്രേം യാദവ് രാവിലെ സത്യപ്രകാശിന്റെ വീട്ടിലെത്തുകയും ഇവർ തമ്മിൽ സ്ഥലത്തെച്ചൊല്ലി തർക്കം രൂക്ഷമാകുകയുമായിരുന്നു.

തുടർന്ന് പ്രേം യാദവിനെ സത്യപ്രകാശ് മർദിച്ചു കൊലപ്പെടുത്തി. സംഭവം അറിഞ്ഞ് പ്രേം യാദവിന്റെ ആൾക്കാർ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും മകനെയും തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദിയോറിയ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും കൂടുതല്‍ സേനയെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്