ദേശീയം

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരനെ പ്രണയിച്ച മകളെ കഴുത്തറുത്തു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: അന്യജാതിക്കാരനെ പ്രണയിച്ചതിന് പിതാവ് മകളെ കഴുത്തറുത്ത് കൊന്നു. ദേവനഹല്ലിക്ക് സമീപം ബിദലുരു ഗ്രാമത്തിലാണ് സംഭവം. പ്രണയബന്ധത്തെ ചൊല്ലി മകള്‍ കവന (20) യും പിതാവ് മഞ്ചുനാഥും തമ്മില്‍ ബുധനാഴ്ച രാത്രി വഴക്കുണ്ടായിരുന്നു.

തര്‍ക്കത്തിനിടെ പിതാവ് കത്തി ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. മുന്‍പ് പല തവണ പ്രണയം വിലക്കിയിട്ടും പിന്‍മാറാന്‍ മകള്‍ കൂട്ടാക്കിയിരുന്നില്ല.

 ഇളയ മകള്‍ക്കും ഒരു പ്രണയബന്ധമുണ്ട്. കവനയാണ് ഇളയസഹോദരിയെയും വഷളാക്കുന്നതെന്ന് ആരോപിച്ചായിരുന്നു വഴക്ക്. മകളുടെ ശരീരത്തില്‍ പിതാവ് പല തവണ കത്തി കൊണ്ട് ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ