ദേശീയം

കനത്ത മഴ; മുംബൈയിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെ തുടർന്ന് സ്വകാര്യ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎസ്ആര്‍ വെന്‍ചേഴ്‌സിന്റെ പേരിലുള്ള ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തിൽപെട്ടത്. വിശാഖപട്ടണത്തില്‍ നിന്നും മുംബൈയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം.

അപകടത്തിൽ ആളപായമില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു