ദേശീയം

എംബിഎ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ പകര്‍ത്തി, ബ്ലാക്ക് മെയില്‍; യുവതിയും കൂട്ടാളിയും ബംഗലൂരുവില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  സ്വകാര്യ വീഡിയോ ഉപയോഗിച്ച് എംബിഎ വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് യുവതിയും കൂട്ടാളിയും അറസ്റ്റില്‍. ഹോട്ടല്‍ ഉടമ നയന, കൂട്ടാളി കിരണ്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരയായ പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ് പ്രതി നയന. കെങ്കേരി മെയിന്‍ റോഡിലെ കെഞ്ചനപുരയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇവര്‍. എംബിഎ വിദ്യാര്‍ത്ഥിനി കാമുകനൊപ്പം പതിവായി ഹോട്ടലില്‍ വരാറുണ്ടായിരുന്നു. 

വിദ്യാര്‍ത്ഥിനിക്കും കാമുകനും ഹോട്ടല്‍ മുറിയില്‍ ഒരുമിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും, മുറിയില്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ പ്രതികള്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെ പ്രതികള്‍ കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തശേഷം കിരണ്‍ പെണ്‍കുട്ടിക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുത്തു. പെണ്‍കുട്ടി വീഡിയോ കണ്ടു എന്നുറപ്പായതോടെ ഇയാള്‍ ദൃശ്യം ഡിലീറ്റ് ചെയ്തു. 

തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥിനിയുടെ കോണ്‍ടാക്റ്റിലുള്ളവര്‍ക്കെല്ലാം ദൃശ്യം അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 

പ്രതിയായ നയനയും വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം