ദേശീയം

രാജ്യസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം; പാനല്‍ പുനഃസംഘടിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം. എട്ടംഗ പാനലില്‍ നാലുപേര്‍ വനിതകളാണ്. രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍ ആണ് പുതിയ പാനല്‍ പ്രഖ്യാപിച്ചത്. 

പുനഃസംഘടിപ്പിച്ച പാനലിലെ നാലു വനിതകളില്‍ മൂന്നു പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. കാന്ത കര്‍ദം, സുമിത്ര ഭൗമിക്, ഗീത എന്ന ചന്ദ്രപ്രഭ എന്നിവരാണ് ബിജെപി എംപിമാര്‍. ബിജു ജനതാദളിലെ മമത മൊഹന്തയാണ് നാലാമത്തെ വനിതാ എംപി. 

കോണ്‍ഗ്രസിന്റെ അഖിലേഷ് പ്രസാദ് സിങ്, എഎപിയുടെ നാരായണ്‍ ദാസ് ഗുപ്ത, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിജയസായി റെഡ്ഡി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശന്തനു സെന്‍ എന്നിവരാണ് പാനലില്‍ ഉള്‍പ്പെട്ട മറ്റ് എംപിമാര്‍. 

പുതിയ ചെയര്‍പേഴ്‌സണ്‍മാരുടെ പാനല്‍ സെപ്റ്റംബര്‍ 13 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. രാജ്യസഭ ചെയര്‍മാനോ, ഡെപ്യൂട്ടി ചെയര്‍മാനോ ഇല്ലാത്തപ്പോള്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ രാജ്യസഭ നിയന്ത്രിക്കും. കഴിഞ്ഞ തവണ പിടി ഉഷ ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഉള്‍പ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

പ്രതിഭയുടെ സവിശേഷ അടയാളം! ഡൊമിനിക്ക് തീം ടെന്നീസ് മതിയാക്കുന്നു

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍