ദേശീയം

വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര;  കളിയാണെന്ന് സഹോദരങ്ങള്‍ കരുതി; ആത്മഹത്യ അഭിനയിച്ച അഞ്ചാം ക്ലാസുകാരന്‍ കയര്‍ കുരുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആത്മഹത്യ അഭിനയിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. കാഴ്ച പരിമിതിയുള്ള അമ്മയും മൂന്ന് ഇളയസഹോദരങ്ങളും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തര്‍പ്രദേശിലെ ജലൗണിലാണ് സംഭവം. 

അഞ്ചാം ക്ലാസുകാരനായ ജാസ് ആണ് മരിച്ചത്. 'ദൈവം എന്റെ കാഴ്ച എടുത്തുകളഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ കുട്ടിയെ രക്ഷിക്കുമായിരുന്നു. അവന്‍ എന്റെ കണ്‍മുന്നില്‍ മരിച്ചു, എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല' അമ്മ സംഗീത (50) പറഞ്ഞു. സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ജാസ് ആത്മഹത്യ അഭിനയിച്ചത്. സഹോദരങ്ങളായ യാഷ്, മേഹക്, അസ്ത  എന്നിവര്‍ക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.  ഈ സമയത്ത് കുട്ടികളുടെ പിതാവ് ജോലിക്ക് പോയതായിരുന്നു. അമ്മ  മുറിയില്‍ ഉറങ്ങുകയായിരുന്നു.

വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നതുവരെ ജാസ് അഭിനയിക്കുകയാണെന്ന് സഹോദരങ്ങള്‍ കരുതിയത്. അത് കണ്ട് കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെയാണ് അമ്മ ഉണര്‍ന്നത്. അവര്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാഴ്ച പരിമിതി തടസമായി. സംഗീതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്താന്‍ കുടുംബം ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു