ദേശീയം

ലോക്‌സഭാ തെരഞ്ഞടുപ്പ്: കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം. കോയമ്പത്തൂരില്‍ തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍, മധുര എന്നീ മൂന്നു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമല്‍ഹാസന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ പല പ്രവര്‍ത്തനങ്ങളും മക്കള്‍ നീതി മയ്യം നടത്തിയിരുന്നു. അതിലെല്ലാം കമല്‍ഹാസന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 

40 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരത്തിനു തയാറായിരിക്കണം എന്നു കമല്‍ ഹാസന്‍ നേരത്തെ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു. സിപിഎമ്മിന്റെ പിആര്‍ നടരാജനാണ് നിലവില്‍ കോയമ്പത്തൂരില്‍ എംപി. ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ മാറ്റി അവിടെ കമല്‍ഹാസന് സ്റ്റാലിന്‍ പിന്തുണ നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് 1700 ഓളം വോട്ടിന് പരാജയപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍

'ഈ പിള്ളേര് ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടന്നേനെ'; പ്രകീര്‍ത്തിച്ച് സച്ചിന്‍

'രോഹിത് മുംബൈയില്‍ ഉണ്ടാവില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി