ദേശീയം

യാത്രയ്ക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്തു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: യാത്രയ്ക്കിടെ, വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ യുവാവിന്റെ ശ്രമം. നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസില്‍ 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുവാഹത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രാമധ്യേ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാനാണ് യുവാവ് ശ്രമിച്ചത്. ഇത് കണ്ട് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും തടയാന്‍ ശ്രമിച്ചു. അതിനിടെ ജീവനക്കാരും യുവാവും തമ്മില്‍ അടിപിടിയില്‍ കലാശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലെ നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതിന് 41കാരനെതിരെ അഗര്‍ത്തല എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. ബിശ്വജിത്ത് ദേബത്തിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അഗര്‍ത്തല പൊലീസ് അറിയിച്ചു.

തനിക്ക് വിഷാദ രോഗമുള്ളതായും യാത്രാമധ്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചതായും യുവാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി