വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ബിജെപി നേതാവും അദ്ദേഹത്തിന്റെ അമ്മയുമായ മേനക ഗാന്ധി
വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ബിജെപി നേതാവും അദ്ദേഹത്തിന്റെ അമ്മയുമായ മേനക ഗാന്ധി 
ദേശീയം

വരുണ്‍ ബിജെപി വിടുമോ?; ചോദിച്ചുനോക്കൂ എന്ന് മേനക; സീറ്റ് കിട്ടിയതില്‍ സന്തോഷം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പീലിഭത്തില്‍ സിറ്റിങ് എംപിയായ വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ബിജെപി നേതാവും അദ്ദേഹത്തിന്റെ അമ്മയുമായ മേനക ഗാന്ധി. വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നായിരുന്നു അവരുടെ പ്രതികരണം. സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ പത്ത് ദിവസത്തെ പ്രചരണത്തിനായി എത്തിയപ്പോഴായാരുന്നു മേനക ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വരുണ്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ. തെരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതുവരെ സമയമുണ്ടെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

'ബിജെപിയില്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. എനിക്ക് ടിക്കറ്റ് തന്നതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും നഡ്ഡാ ജിക്കും നന്ദി. വളരെ വൈകിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. അതിനാല്‍ മണ്ഡലം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിഭിത്ത് അല്ലെങ്കില്‍ സുല്‍ത്താന്‍പൂര്‍, പാര്‍ട്ടിയൂടെ തീരുമാനത്തിനോട് ഏറെ നന്ദിയുണ്ട്'. മേനക ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് മേനക ഗാന്ധി സുല്‍ത്താന്‍ പൂരില്‍ എത്തിയത്. പത്തുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ലോക്‌സഭാ മണ്ഡലത്തിലെ 101 ഗ്രാമങ്ങളിലും അവര്‍ സന്ദര്‍ശിക്കും. മണ്ഡലത്തിലെത്തിയ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യയുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍

അവിഹിത ബന്ധം അറിഞ്ഞതില്‍ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം