ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ ബെല്ലാരിയില്‍ നിന്നും 5.60 കോടി രൂപ പിടിച്ചെടുത്തു
ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ ബെല്ലാരിയില്‍ നിന്നും 5.60 കോടി രൂപ പിടിച്ചെടുത്തു  ഐഎഎന്‍എസ്‌
ദേശീയം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബെല്ലാരിയില്‍ 5.60 കോടിയും 106 കിലോ ആഭരണങ്ങളും പിടിച്ചെടുത്ത് കര്‍ണാടക പൊലീസ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ ബെല്ലാരിയില്‍ നിന്നും 5.60 കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും 103 കിലോ വെള്ളിയും പിടിച്ചെടുത്തു. 7.60 കോടി രൂപയുടെ വസ്തുക്കളാണ് മൊത്തത്തില്‍ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹവാല ബന്ധം സംശയിക്കുന്നതിനാല്‍ കര്‍ണാടക പൊലീസ് ആക്ടിലെ സെക്ഷന്‍ 98 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു