സുപ്രീം കോടതി
സുപ്രീം കോടതി ഫയല്‍
ദേശീയം

'വാദം കേള്‍ക്കല്‍ തീര്‍ന്നിട്ട് ആഴ്ചകളായി, വിധി വന്നില്ല'; ഹേമന്ദ് സോറന്‍ വീണ്ടും സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാദം പൂര്‍ത്തിയായി ഏറെ നാളായിട്ടും ഹൈക്കോടതി കേസില്‍ വിധി പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടി, അനധികൃത സ്വത്തു കേസില്‍ അറസ്റ്റിലായ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി 28ന് കേസില്‍ വാദം പൂര്‍ത്തിയായതാണെന്നും എന്നാല്‍ ഹൈക്കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്വത്തു കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്താണ് സോറന്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചോദ്യം ചെയ്ത് ഫെബ്രുവരി രണ്ടിനു സുപ്രീം കോടതിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചതെന്നും സോറനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഫെബ്രുവരി നാലിനു തന്നെ ഹര്‍ജി നല്‍കി. ഫെബ്രുവരി 27, 28 തീയതികളില്‍ അന്തിമ വാദം നടന്നു. എന്നാല്‍ ഇതുവരെ വിധി വന്നിട്ടില്ലെന്ന് സിബല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സോറന്‍ ഇപ്പോഴും അകത്താണ്. തെരഞ്ഞെടുപ്പു തീരാറായി. ഇനിയും ആരെയാണ് സമീപിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിനോട് സിബല്‍ ചോദിച്ചു. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. ഇന്നോ നാളെയോ ഹര്‍ജി പരിഗണിക്കുന്ന ദിവസം അറിയിക്കാമെന്ന ജസ്റ്റിസ് ഖന്ന അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു