ഫയല്‍
ഫയല്‍  
ദേശീയം

വിവാഹ ബന്ധം വേര്‍പെടുത്തിയാലും കുട്ടിയുടെ സ്‌കൂള്‍ രേഖകളില്‍ പിതാവിന്റെ പേര് ചേര്‍ക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് കരുതി കുട്ടികളുടെ സ്‌കൂള്‍ രേഖകളില്‍ അമ്മയുടേയും അച്ഛന്റേയും സ്ഥാനമോ പേരോ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്‌കൂള്‍ രേഖകളില്‍ കുട്ടിയുടെ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നത് നിഷേധിക്കാന്‍ അമ്മയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സ്‌കൂള്‍ രേഖകളില്‍ രണ്ട് മാതാപിതാക്കളുടെയും പേരുകള്‍ ചേര്‍ക്കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി സ്‌കൂളിനോട് നിര്‍ദ്ദേശിച്ചു.

കുട്ടിയുടെ പിതാവെന്ന നിലയില്‍ സ്‌കൂള്‍ രേഖകളില്‍ തന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് പിതാവ് കോടതിയെ സമീപിച്ചത്. 2015ല്‍ വിവാഹമോചനം നേടിയെങ്കിലും രക്ഷാകര്‍ത്താവെന്ന നിലയില്‍ പിതാവിന്റെ സ്ഥാനം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു