പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം എക്സ്പ്രസ് ഇലസ്ട്രേഷൻ
ദേശീയം

തെരുവുനായയെ രക്ഷിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ചു; 'കുറ്റം എന്റേത്'; തനിക്കെതിരെ തന്നെ പരാതി നല്‍കി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തില്‍ സ്വയം കുറ്റപ്പെടുത്തി ശിക്ഷ വാങ്ങാന്‍ ഒരുങ്ങി ഭര്‍ത്താവ്. ഭാര്യയുടെ മരണത്തിന് കാരണം താനാണ് എന്ന് ചൂണ്ടിക്കാട്ടി 55കാരന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ ശ്രദ്ധക്കുറവും അമിത വേഗവുമാണ് അപകടത്തിന് കാരണമായതെന്നും തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് 55 കാരന്‍ പരാതി നല്‍കിയത്.

ഗുജറാത്തിലാണ് സംഭവം. ഭാര്യ അമിതയ്‌ക്കൊപ്പം 55കാരനായ പരേഷ് ദോഷി അംബാജി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഖേരോജ്-ഖേദ്ബ്രഹ്മ ഹൈവേയില്‍ ദാന്‍ മഹുദി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അമിതയ്ക്ക് മരണം സംഭവിച്ചത്. വാഹനമോടിക്കുന്നതിനിടെ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പരേഷ് ദോഷിയുടെ പരാതിയില്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് ഓട്ടോ ലോക്ക് മെക്കാനിസം തകരാറിലായി. ഇതിനെ തുടര്‍ന്ന് പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല. വഴിയാത്രക്കാരാണ് കാറിന്റെ ചില്ല് തകര്‍ത്ത് ഇരുവരെയും പുറത്ത് എത്തിച്ചത്. അമിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പരേഷ് ദോഷി പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍