പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  ഫയല്‍
ദേശീയം

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ ബിജെപി തൂത്തുവാരും; അഭിപ്രായ സര്‍വേ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന് ഇന്ത്യാടുഡെ അഭിപ്രായ സര്‍വേ. 29 സീറ്റുകളില്‍ 27ലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്നാണ് സര്‍വേഫലം.

35,801 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 2023 ഡിസംബര്‍ പതിനഞ്ചിനും ജനുവരി 28ന് ഇടയിലാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

29 സീറ്റുകളില്‍ 27ലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്നാണ് സര്‍വേഫലം.

58ശതമാനം ആളുകള്‍ ബിജെപിയെ പിന്തുയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന് 38.2 ശതമാനം മാത്രം വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്നും പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 ഇടത്ത് എന്‍ഡിഎ സഖ്യം വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയിരുന്നു. 230 സീറ്റുകളില്‍ 163 സീറ്റുകള്‍ നേടിയായിരുന്നു ബിജെപിയുടെ തുടര്‍വിജയം. കോണ്‍ഗ്രസിന് 66 സീറ്റുകളിലായിരുന്നു വിജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു