കര്‍ഷക സമരം നേരിടാന്‍ ഉയര്‍ത്തിയ ബാരിക്കേഡുകള്‍
കര്‍ഷക സമരം നേരിടാന്‍ ഉയര്‍ത്തിയ ബാരിക്കേഡുകള്‍ പിടിഐ
ദേശീയം

ചർച്ച പരാജയം; കർഷകർ തലസ്ഥാനം വളയും; 'ഡൽഹി ചലോ' മാർച്ച് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീ​ഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നാണ് സർക്കാർ നിലപാട്.

മാർച്ചിനെ നേരിടാൻ ഹരിയാന- ഡൽഹി അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവുമുണ്ട്. പഞ്ചാബിൽ നിന്നു ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കുകളും വച്ച് അടച്ചിട്ടുണ്ട്.

13നാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പഞ്ചാബിൽ നിന്നു കർഷകരുടെ ട്രാക്ടർ മാർച്ച് തുടങ്ങും. 20,000ത്തോളം കർഷകർ രണ്ടായിരം ട്രാക്റ്ററുകളിലായി ‍ഡൽഹിയിലേക്ക് മാർച്ച് നടത്തി എത്തുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി