അജിത് പവാര്‍
അജിത് പവാര്‍ എഎന്‍ഐ
ദേശീയം

'യഥാർഥ എൻസിപി അജിത് പവാറിന്റേത്'- അയോ​ഗ്യരാക്കില്ലെന്ന് സ്പീക്കർ; ശരദ് പവാറിനു വീണ്ടും തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാർ പക്ഷ എംഎൽഎമാരെ അയോ​ഗ്യരാക്കണമെന്നു ആവശ്യപ്പെട്ടു ശരദ് പവാർ പക്ഷം സമർപ്പിച്ച അപേക്ഷ നിയമസഭാ സ്പീക്കർ രാവുൽ നർവേകർ തള്ളി. കഴിഞ്ഞ ജൂണിലാണ് എൻസിപി പിളർന്നതും 41 എംഎൽഎമാർ അജിത്തിനൊപ്പം ചേർന്നതും. സ്പീക്കറുടെ തീരുമാനം ശരദ് പവാറിനു മറ്റൊരു തിരിച്ചടി കൂടിയായി.

അജിത് പവാറിന്റേതാണ് യഥാർഥ എൻസിപിയെന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പക്ഷത്തിനു അനുവദിച്ചു. പിന്നാലെ ശരദ് പവാർ പക്ഷത്തിനു നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്ന പേര് അനുവദിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

41 എംഎൽഎമാരുടെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്. തർക്കമില്ലാത്ത കാര്യമാണത്. അയോ​ഗ്യത ആവശ്യപ്പെട്ടുള്ള അപേക്ഷകൾ തള്ളുന്നതായും സ്പീക്കർ വ്യക്തമാക്കി.

മൊത്തം 53 എംഎൽഎമാരായിരുന്നു പിളർപ്പിനു മുൻപ് എൻസിപിയിലുണ്ടായിരുന്നത്. 41 പേർ അജിത്തിനൊപ്പം നിന്നതോടെ ശരദ് പവാർ പക്ഷത്ത് 12 എംഎൽഎമാർ മാത്രമായി.

പിളർപ്പിനു മുൻപ് 53 എം.എൽ.എമാരായിരുന്നു എൻ.സി.പിയ്ക്കുണ്ടായിരുന്നത്. 41 പേരും അജിത്തിനൊപ്പം ചേർന്നതോടെ ശരദ് പവാറിനൊപ്പമുള്ളത് വെറും 12 പേർ മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ