അരവിന്ദ് കെജരിവാൾ
അരവിന്ദ് കെജരിവാൾ പിടിഐ
ദേശീയം

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജരിവാളിന് സമയം നീട്ടി നല്‍കി, അടുത്ത മാസം 16ന് നേരിട്ട് ഹാജരാകണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരിട്ട് ഹാജരാകാന്‍ കോടതി സമയം നീട്ടി നല്‍കി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശിച്ചു. കെജരിവാള്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായത്. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് മൂലം നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് കെജരിവാള്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റിലാകുമെന്ന സൂചനകള്‍ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജരിവാള്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമന്‍സും അയച്ചതിനു പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി വിടുന്ന ഓരോ എംഎല്‍എമാര്‍ക്കും 25 കോടി രൂപ വാഗ്ദാനം നല്‍കി എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് വിശ്വാസവട്ടെടുപ്പ് തേടാനുള്ള തീരുമാനമെടുത്തത്. മറ്റന്നാള്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്‌രിവാള്‍ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!