രാജ്യസഭ
രാജ്യസഭ  ഫയല്‍
ദേശീയം

ക്രോസ് വോട്ടിങ് ഭീതിക്കിടെ രാജ്യസഭാ തെരഞ്ഞെടുപ്പ്; കൂടുതല്‍ സീറ്റുകള്‍ കണ്ണുവെച്ച് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലാണ് ഒഴിവുള്ളത്. ഇതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരടക്കം 41 പേര്‍ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍, കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ എതിരില്ലാതെ വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുപിയില്‍ 10 സീറ്റിലും കര്‍ണാടകയില്‍ നാലു സീറ്റിലും ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് അഞ്ചു മണിക്ക് ശേഷം വോട്ടെണ്ണല്‍ നടക്കും. കർണാടകയിലും ഉത്തർപ്രദേശിലും ക്രോസ് വോട്ടിലൂടെ സീറ്റ് പിടിച്ചെടുക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

'തൊണ്ടിമുതലിലേക്ക് പോത്തണ്ണന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ദുബായ്ക്ക് പോകുമായിരുന്നു': രാജേഷ് മാധവന്‍

''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ''...

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ