രാഹുൽ ​ഗാന്ധിയും  തേജസ്വി യാദവും
രാഹുൽ ​ഗാന്ധിയും തേജസ്വി യാദവും  ഫയൽ
ദേശീയം

ബിഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് തിരിച്ചടി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കം മൂന്നുപേര്‍ ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ആര്‍ജെഡി എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ് കുമാരിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ബിജെപി സര്‍ക്കാരിന്റെ അംഗബലം 132 ആയി ഉയര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് എംഎല്‍എമാരായ മുരാരി പ്രസാദ് ഗൗതം, സിദ്ധാര്‍ത്ഥ് സൗരവ്, ആര്‍ജെഡി എംഎല്‍എ സംഗീതകുമാരി എന്നിവരാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിക്കൊപ്പമെത്തിയ ഇവര്‍ ട്രഷറി ബെഞ്ചിലാണ് ഇരുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിജയിച്ച ഫെബ്രുവരി 12 ന് നടന്ന വിശ്വാസ വോട്ടിനിടെ മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ ഭരണ പക്ഷത്തേക്ക് ചുവടുമാറിയതിന്റെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. 243 അംഗ അസംബ്ലിയില്‍ ഭൂരിപക്ഷമായ 122- സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എംഎല്‍എമാര്‍ ഭരണപക്ഷ ക്യാമ്പിലേക്ക് പോയത് പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത