ദേശീയം

മുമ്പ് പോക്‌സോ കേസില്‍ പ്രതി, കോടതി വെറുതെ വിട്ടു; കുറ്റവിമുക്തനാക്കപ്പെട്ട ആളിന് ജോലി നിഷേധിക്കരുതെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ദുര്‍നടപ്പിന്റെ പേരില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ കുറ്റവിമുക്തനായിട്ടും സായുധ സേനയിലെ നിയമനം നിഷേധിക്കുന്നത് ശരിയല്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയിലെ (ഐടിബിപി) കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനം റദ്ദാക്കിയ ഉത്തരവിനെതിരെ ഹരിയാന സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ജഗ്‌മോഹന്‍ ബന്‍സാല്‍ സിംഗിള്‍ ബെഞ്ചിന്റെയാണ് ഉത്തരവ്. 

രാജ്യത്ത് ഒരു ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് സര്‍ക്കാര്‍ ജോലി. ഇതെല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണെന്നും കോടതി പറഞ്ഞു. കുറ്റവിമുക്താക്കപ്പെട്ട ഒരാള്‍ക്ക് മുന്നേയുണ്ടായ കേസിന്റെ കാര്യത്തില്‍ ജോലി നിഷേധിക്കരുത്. അത് അയാളെ പരോക്ഷമായി ശിക്ഷിക്കുന്നതിന് തുല്യമാണ്. ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ സ്വഭാവം, ഹരജിക്കാരന്റെ വയസ്സ്, കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പ്രോസിക്യൂട്ടറുടെ പ്രായം എന്നിവ പരിഗണിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു. 

2022 ജനുവരിയില്‍ അപേക്ഷകനെ ഐടിബിപിയില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമിച്ചിരുന്നു. എന്നാല്‍ ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെട്ട വിവരം പറഞ്ഞതോടെയാണ് അധികാരികള്‍ നിയമന കത്ത് റദ്ദാക്കിയത്. 2018 ഏപ്രിലില്‍, ഹരജിക്കാരനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുറ്റവിമുക്താനാക്കുകയായിരുന്നു. പരാതിക്കാരിയും അമ്മയും ഇയാള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് കോടതി വെറുതെ വിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്