ദേശീയം

ബാങ്കിലെ സ്ഥിരനിക്ഷേപം നല്‍കിയില്ല; മകളെ കൊന്ന പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയ അച്ഛനേയും രണ്ടാനമ്മയേയും അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം. ജനുവരി 13നാണ് ഖുഷി കുമാരിയെ (17)മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനില്‍ മഹ്‌തോ, ഭാര്യ പുനം ദേവി എന്നിവരാണ് അറസ്റ്റിലായത്. ഖുഷിക്ക് ആറ് ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. 

സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ആരോപിച്ച് ഖുഷി കുമാരിയുടെ സഹോദരന്‍ ഭദാനിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇരുവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു