ദേശീയം

രാഹുലിന്റെ എംപി പദവി: ഹര്‍ജി തള്ളി,  ഒരു ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.  

അഭിഭാഷകനായ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ വിധിച്ചത്. കോടതിയുടെ സമയം കളയുന്ന അനാവശ്യ ഹര്‍ജിയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മെഹ്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതോടെയാണ് രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയത്. എന്നാല്‍ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ എംപി സ്ഥാനം ലോക്‌സഭ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്