ദേശീയം

ഇത്രയേറെ പിടികൂടുന്നത് ആദ്യതവണ; 26കോടിയുടെ കൊക്കെയ്‌നുമായി കെനിയന്‍ യുവതി വിമാനത്താവളത്തില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 26 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ സ്വദേശിനിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയ ഇവരുടെ സ്യൂട്ട്‌കേസിലെ രഹസ്യ അറയില്‍ നിന്ന് 2.56 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. 

ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ കഴിഞ്ഞ ഓഗസ്റ്റില്‍  മുംബൈയിലെത്തിയത്. ഇവര്‍ ഒരാഴ്ച മുന്‍പ് ബംഗളൂരുവിലേക്കു താമസം മാറ്റുകയായിരുന്നുവെന്ന് ഡിആര്‍ഐ അറിയിച്ചു. ഡിസംബര്‍ 11ന് 21 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി നൈജീരിയന്‍ സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്