ദേശീയം

മോഷണശ്രമം ചെറുത്തു; ട്രെയിനില്‍ നിന്ന് വീണ 55കാരന്റെ ഇരുകാലുകളും അറ്റുപോയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോഷണശ്രമം ചെറുക്കുന്നതിനിടെ, ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ വീണ 55കാരന്റെ ഇരുകാലുകളും അറ്റുപോയി. ബാഗ് തട്ടിപ്പറിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം തടയുന്നതിനിടെ, നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് വീണ 55കാരന്റെ ഇരു കാലുകളും ട്രെയിനിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. 

വടക്കന്‍ ഡല്‍ഹിയിലെ ദയാ ബസ്തി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ശാസ്ത്രി നഗര്‍ സ്വദേശിയായ ഗാംഗ്ജിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗുജറാത്തില്‍ നിന്ന് തിരിച്ചുവരികയായിരുന്നു ഗാംഗ്ജി. സ്റ്റേഷനില്‍ ഇറങ്ങാന്‍ ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.ഗാംഗ്ജിയുടെ ബാഗ് തട്ടിപ്പറിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം ചെറുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മോഷ്ടാവില്‍ നിന്ന് ബാഗ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. 

സ്റ്റേഷന്‍ എത്താറായതോടെ വേഗം കുറച്ച് പോയിരുന്ന ട്രെയിനിന്റെ അടിയിലേക്കാണ് 55കാരന്‍ വീണത്. ഈ വീഴ്ചയിലാണ് 55കാരന്റെ ഇരുകാലുകളും നഷ്ടപ്പെട്ടത്. അച്ഛനെ സഹായിക്കുന്നതിന് പകരം വീഡിയോ എടുക്കുന്നതിനുള്ള തിരക്കിലായിരുന്നു മറ്റു യാത്രക്കാര്‍ എന്ന് മകന്‍ കമല്‍ ആരോപിച്ചു. സംഭവത്തില്‍ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗാംഗ്ജിയെ ഡിസ്ചാര്‍ജ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം