വനിതാ പൊലീസുകാര്‍ വിദ്യാര്‍ഥിനിയുടെ മുടിക്ക് പിടിച്ച് വലിക്കുന്ന ദൃശ്യം
വനിതാ പൊലീസുകാര്‍ വിദ്യാര്‍ഥിനിയുടെ മുടിക്ക് പിടിച്ച് വലിക്കുന്ന ദൃശ്യം  എക്‌സ്
ദേശീയം

പ്രതിഷേധിച്ച വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; വിഡിയോ, വിവാദം

സമകാലിക മലയാളം ഡെസ്ക്

തെലങ്കാന: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിനിയെ പൊലീസുകാര്‍ മര്‍ദിക്കുന്ന വിഡിയോ വൈറല്‍. രണ്ട് വനിതാ പൊലീസുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയുടെ മുടിക്ക് പിടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പെണ്‍കുട്ടി വേദനകൊണ്ട് കരയുന്നതും വിഡിയോയില്‍ കാണാം. പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ എബിവിപി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ് നടപടിയില്‍ വിമര്‍ശനം ശക്തമായതോടെ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ നടപടി മനഃപൂര്‍വമല്ലെന്നും വിദ്യാര്‍ഥിനിയെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു രാജേന്ദ്രനഗര്‍ പൊലീസ് വ്യക്തമാക്കി.

''കാര്‍ഷിക സര്‍വകലാശാലയില്‍ എബിവിപി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥിനി ഓടാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് വനിതാ പൊലീസുകാര്‍ കൈയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയില്‍ പിടിക്കുകയായിരുന്നു ഇത് മനഃപൂര്‍വമല്ല.'' രാജേന്ദ്രനഗര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് നാഗേന്ദ്ര ബാബു പറഞ്ഞു. പൊലീസ് നടപടിയില്‍ ബിആര്‍എസ് എംഎല്‍സി കല്‍വകുന്ത്‌ല കവിത ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിക്കുകയും കര്‍ശന നടപടി ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു