നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നു
നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നു പിടിഐ
ദേശീയം

നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി; ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തിയത്. ഒമ്പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രി അമിത് ഷായുടെ അടുത്ത അനുയായിയായ സമ്രാട്ട് ചൗധരിയെ നിയമസഭ കക്ഷി നേതാവായും വിജയ് സിന്‍ഹയെ ഉപനേതാവായും ബിജെപി നിയമസഭ കക്ഷിയോഗം തെരഞ്ഞെടുത്തിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും, ചിരാഗ് പാസ്വാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കോണ്‍ഗ്രസ്- ആര്‍ജെഡി ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലെത്തിയ നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക നിതീഷ് കുമാര്‍ നേരത്തെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. സഖ്യത്തിന് 127 എംഎല്‍എമാരാണുള്ളത്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്